FLASH NEWS

അയോദ്ധ്യയിലേയ്ക്ക് വിമാന സർവീസ് തുടങ്ങി ഗുജറാത്ത് : രാമ-സീതാ വേഷങ്ങളിൽ യാത്രക്കാർ

WEB TEAM
January 12,2024 09:38 AM IST

അഹമ്മദാബാദ് :  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മഹർഷി വാത്മീകി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഗുജറാത്തിൽ നിന്നാരംഭിച്ച ആദ്യ വിമാന സർവീസിൽ രാമനും സീതയും ലക്ഷ്മണനും ഹനുമാനുമായി വേഷമിട്ട് യാത്രികർ. അഹമ്മദാബാദിൽ നിന്നാരംഭിച്ച ഇൻഡിഗോ വിമാനത്തിലാണു യാത്രക്കാരുടെ കൗതുകകരമായ വേഷമിടൽ.

മറ്റു യാത്രക്കാർക്കും ജീവനക്കാർക്കും മധുരം നൽകിയ ഇവർക്കായി സഹയാത്രികർ ജയ്‌ശ്രീറാം വിളിച്ചു.  വേഷമിട്ടവർക്കൊപ്പം ഫോട്ടോയെടുക്കാനും തിരക്കായിരുന്നു. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, വി.കെ.സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചേർന്നാണ് വിഡിയോ വഴി വിമാന സർവീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആഴ്‌ചയിൽ മൂന്ന് സർവീസുകൾ അഹമ്മദാബാദിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് ഇൻഡിഗോ വിമാനത്തിനുണ്ടാകും.

ക്ഷേത്രത്തിന്റെ പ്രധാന നഗരത്തിൽനിന്ന് 15 കിലോമീറ്റർ മാത്രം ദൂരമേ വിമാനത്താവളത്തിലേയ്ക്കുള്ളു.

 

ആദ്യഘട്ടം 6,500 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന ടെർമിനലുള്ള വിമാനത്താവളത്തിൽ പ്രതിവർഷം പത്തു ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ട്.

മികച്ച സൗകര്യങ്ങൾക്കൊപ്പം രാമക്ഷേത്രത്തിലേക്ക് എത്തുന്ന സന്ദർശകരെ വരവേൽക്കാൻ  വിമാനത്താവളത്തിൽ ശ്രീരാമന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള അലങ്കാരങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തീകരിയ്ക്കാൻ 1450 കോടി രൂപയോളമാണ് മുതൽമുടക്ക്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.